മര്‍ത്ത്യന്‍

കദീജെടെ മൊബീല്
“കദീജെ ഇയ്യാ മോബീലിങ്ങേടുത്താ”

“എന്തിനാ ഉമ്മാ ഇങ്ങക്കിപ്പം മൊബീല്?” അവള്‍ ചോദിച്ചു “ഇങ്ങക്കിണ്ടോ അതിന്റെ സൂത്രം ബശം?”

“ഇയ്യ്‌ ബിളിച്ചാ മതി”

“അയിന് ഇങ്ങക്കാരെ വിളിക്കാനാ ഉമ്മാ ഈ പാതിരാത്രിക്ക്‌”

അവള്‍ ഉമ്മയെ നോക്കി

“അന്റെ ഉപ്പാനെ വിളിക്കാനാ മുത്തെ” ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു

അവള്‍ ഉമ്മയെ നോക്കി നിന്നു എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു

“അയിന് ഉപ്പ പോയിട്ട് കൊല്ലെത്രായി?”

“അതനക്ക്, ഞാന്‍ മൂപ്പരെ എന്നും കാണല്ണ്ട്”

“എവിടുന്ന്” അവള്‍ ചോദിച്ചു

“ന്റ കിനാവില്” ഉമ്മ ചിരിച്ചു .പിന്നെ നാണിച്ചു കൊണ്ട് പറഞ്ഞു

“പക്ഷേങ്കില് ഒന്നും മുണ്ടില്ല, ബെര്‍തെ അങ്ങനെ നിന്ന് ചിരിക്കും” ഉമ്മ മുഖം പൊത്തി ചിരിച്ചു

അവള്‍ ഉമ്മയുടെ അടുത്ത് കട്ടിലില്‍ ഇരുന്നു “അതിന് നമ്പര് ബേണ്ടെ ഉമ്മാ” അവള്‍ ചോദിച്ചു

“ഇന്നലെ അത് ഇക്ക് ആങ്ങ്യം കാട്ടി പറഞ്ഞ് തന്ന്” ഉമ്മ ഉത്സാഹത്തോടെ പറഞ്ഞു

അവള്‍ ഉമ്മയെ നോക്കി, എന്നിട്ട് മൊബൈലെടുത്ത് ചോദിച്ചു

“ന്നാ ഉമ്മാ നമ്പര് താ”

“ഒമ്പത്, അഞ്ച്, നാല്, അഞ്ച്, മൂന്ന്, എട്ട്, പൂശ്യം” പിന്നെ അല്പം ആലോചിച്ച് വീണ്ടും തുടര്‍ന്നു “ഏഴ്, രണ്ടു, നാല്, മൂന്ന്”

എന്നിട്ട് അവളെ നോക്കി ചോദിച്ചു “അത്ര മതിയോ?”

“മതി“അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു

“ന്നാ ഇയ്യതോന്ന് കറക്കിക്കാ”

അവള്‍ ഒന്ന് മടിച്ചു എന്നിട്ട് ആദ്യം പറഞ്ഞ പത്ത് നമ്പരുകള്‍ മൊബൈലില്‍ കുത്തി ഡയല്‍ അമര്‍ത്തി

റിങ്ങര്‍ ശബ്ദിച്ചപ്പോള്‍ അവള്‍ മൊബൈല്‍ ഉമ്മക്ക്‌ കൊടുത്തു എന്നിട്ട് ഉമ്മയെ നോക്കി അവിടെ തന്നെ ഇരുന്നു

“അടിക്ക്ന്ന്ണ്ട് റബ്ബേ” ഉമ്മ ഒരു കയ്യില്‍ മൊബൈയിലും മറ്റേ കയ്യ് നെഞ്ചത്തും വച്ച് പറഞ്ഞു

“ഹല്ലോ..” ഫോണില്‍ നിന്നും ഒരു ആണ്‍ ശബ്ദം കേട്ടു

“ഞമ്മള്… ഞമ്മള്….” ഉമ്മ തപ്പി തടഞ്ഞ് പറഞ്ഞു

“ഹൂ ഈസ്‌ ദിസ്‌ അറ്റ്‌ ദിസ്‌ ലേറ്റ് അവര്‍” ഇംഗ്ലീഷിലായിരുന്നു ചോദ്യം

ഉമ്മ വേഗം മൊബൈല്‍ അവള്‍ക്ക് തിരിച്ചു കൊടുത്തു.

അവള്‍ ഉമ്മയെ നോക്കിയിരുന്നു. മൊബൈല്‍ അല്‍പ സമയം കൂടി ഹലോ ഹലോ എന്ന് കരഞ്ഞിട്ട് കട്ടായി

അവള്‍ ഉമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു

അവരുടെ കയ്യെടുത്ത് തന്റെ കയ്യില്‍ വച്ചു. എന്നിട്ട് മെല്ലെ തലോടി ചോദിച്ചു. “എന്താ ഉമ്മാ”

“ഓര്‍ക്കിപ്പോ മലയാളൊന്നും നിശല്ല, ഒക്കെ മറന്നീക്ക്, അതോണ്ടായിക്കും കാണുമ്പോ മുണ്ടാത്തെ”

ഉമ്മ അവളെ നോക്കി എന്നിട്ട് വീണ്ടും പറഞ്ഞു

“ഞാന്‍ ഇനി കിനാവില് കാണുമ്പം പഠിപ്പിച്ച് കൊടുക്ക്‌ണ്ട്, ഇന്നുട്ട് ബിളിക്കാം ഇനി”

അവള്‍ ശരിയെന്നു തല കുലുക്കി

“ഉമ്മ കിടന്നോ, നേരെത്ര്യായി, ഉപ്പ കിനാവില് കാത്തിരിക്ക്ണ്ടാവും, ഞാള അന്വേശം പറയണം”

അവള്‍ ഉമ്മയെ പുതപ്പിച്ചു നെറ്റിയില്‍ ഉമ്മ വച്ചു, എന്നിട്ട് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി

പുറത്തു നിന്ന അനിയന്‍ റാഫിയോടായി പറഞ്ഞു

“ഇന്ന് ഞാന്‍ ഉമ്മെടെ അടുത്ത് കെടക്കാം”

അവള്‍ പുറത്ത് നിലവിലേക്ക് നോക്കി “ഉമ്മ കാണുന്ന കിനാവില്‍ ഈ നിലവും ഈ പടിക്കലും കാണുമോ അതോ വെറും വെള്ള പൂശിയ മുറിയില്‍ വെള്ള മുണ്ടിട്ട ഉപ്പ മാത്രമാവുമോ”

രാത്രിയുടെ ഇടയ്ക്കു വിളിച്ചുണര്‍ത്തിയ ദേഷ്യത്തില്‍ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നിട്ട് പതിവ് തെറ്റിച്ചു എഴുന്നേറ്റു പോയിരുന്നു കമ്പ്യൂട്ടറില്‍ ഗൂഗള്‍ തുറന്നു ടൈപ്പ് ചെയ്തു

“ഖദീജയുടെ മൊബൈല്‍”

പിന്നെ തിരുത്തി എഴുതി “കദീജെടെ മൊബീല്”

മര്‍ത്ത്യന്‍

കാല്‍പാടുകള്‍
മണ്ണില്‍ പതിഞ്ഞു കിടന്ന പലതിലും

കാലം അതിന്റെ പടയോട്ടം നടത്തി

അതില്‍ പെട്ടുപോയിരുന്നു

അറിയാതെ, അനങ്ങാതെ

എന്റെയും കാല്‍പാടുകള്‍

ദി ഫൈനല്‍ എക്സ്പ്ലനേഷന്‍
“ഞാനെവിടെയാണ്” അവന്‍ ആരോടെന്നില്ലാതെ ഇരുട്ടിലേക്ക് ചോദിച്ചു

എത്ര നേരമായിയെന്നറിയില്ല ഇരുട്ടത്തിങ്ങനെ കെട്ടിയിട്ടിരിക്കുന്നു. കൂട്ടത്തില്‍ പലരുമുണ്ട്, ചില ഞെരക്കങ്ങള്‍ മൂളലുകള്‍ തേങ്ങലുകള്‍. പക്ഷെ ആരും മിണ്ടുന്നില്ല.

എല്ലാവരും കാത്തിരിക്കുകയാണ് അറിയാത്ത എന്തിനെയോ. ആദ്യം ശബ്ദിക്കാന്‍ ഭയന്നിട്ടായിരിക്കണം.

“ഞങ്ങളെവിടെയാണ്?” അവന്‍ വീണ്ടും ആവര്‍ത്തിച്ചു

“ശ്.. ശ്ശ്….” ആരോ വിലക്കി

“മിണ്ടരുത്” ആരോ അടക്കി പറഞ്ഞു

പെട്ടെന്ന് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു, പിന്നെ കാലനക്കം അടുത്ത് വന്നു.

“ആരാണത്…?” അവന്‍ വീണ്ടും ചോദിച്ചു. ഇരുട്ടില്‍ കണ്ണുകള്‍ മുറുക്കി അടച്ചു വീണ്ടും തുറന്നു നോക്കി.

അന്ധകാരത്തിന്റെ നിറം കറുപ്പുതന്നെ, മണമോ വിയര്‍പ്പിന്റെയും,ഒരാളുടെയല്ല പലരുടെയും കൂടിച്ചേര്‍ന്ന ഒരു മിശ്രിത ഗന്ധം അല്ല നാറ്റം.

“ആരാണത്…?” അവന്‍ വീണ്ടും ആവര്‍ത്തിച്ചു

“അറിയണോ നിനക്ക്…?” ഒരു സ്ത്രീ ശബ്ദം അവന്റെ തൊട്ടടുക്കല്‍ നിന്നും കേട്ടു.

അവളുടെ കയ്യുകള്‍ മെല്ലെ അവന്റെ തലമുടിയില്‍ കൂടി ഓടിച്ചു കണ്ടവള്‍ വീണ്ടും ചോദിച്ചു

“അറിയണോ നിനക്ക്…?”

“അറിയണം, അറിയണം എനിക്ക്….” അവന്‍ പറഞ്ഞു തീര്‍ത്തില്ല അവള്‍ ഉറക്കെ ചിരിച്ചു

“മരണം ഞാനാണ്‌ …. മൃത്യു, അന്ത്യം അങ്ങനെ പല പേരുകളുണ്ട്” അവള്‍ പറഞ്ഞു

“മരണം” അവന്‍ മനസ്സില്‍ ആവര്‍ത്തിച്ചു

“അതിനു നീയൊരു സ്ത്രീയല്ലേ…” അവന്‍ ചോദിച്ചു

“എന്താ മരണം പുരുഷനാണോ?” അവള്‍ ചോദിച്ചു

“അറിയില്ല പക്ഷെ ആയിരിക്കണം. എന്ന് ഞാന്‍ കരുതി…” അവന്‍ പറഞ്ഞു

അവള്‍ വീണ്ടും ചിരിച്ചു

“ആ പാവം ദൈവത്തിനെ പുരുഷനാക്കി നീയൊക്കെ ഈ ലോകം നശിപ്പിച്ചു, ഇനി മരണത്തിനെയും നിനക്ക് പുരുഷനാക്കണം അല്ലെ”

അവള്‍ വീണ്ടും ചിരിച്ചു

“ഒരു സ്ത്രീ നിന്റെ അവസാന വിധി നടപ്പാക്കുന്നതിലുള്ള വിഷമമാണോ നിനക്ക്?”

“അല്ല… ഞാന്‍…” അവന്‍ ഒന്നും പറയാനില്ലാതെ ഉത്തരം മുട്ടി അവന്റെ മനസ്സിലെ ഇരുട്ടിലേക്ക് നോക്കിയിരുന്നു

“ഞാന്‍ മരിച്ചോ…?” അവന്‍ മെല്ലെ ചോദിച്ചു

“ഇല്ല” അവള്‍ പറഞ്ഞു

“ഇത് വരെയില്ല, എന്താ മരിക്കാന്‍ പേടിയുണ്ടോ നിനക്ക്…?” അവള്‍ ചോദിച്ചു

“ഉണ്ട്” അവന്‍ പറഞ്ഞു

“ഞങ്ങളോ…? ഞങ്ങളോ…? ” പെട്ടെന്നായിരുന്നു ഇരുട്ടില്‍ നിന്നും പല ശബ്ദങ്ങള്‍ ഉയര്‍ന്നത്

അവളുടെ ചിരിയില്‍ ആ ചോദ്യങ്ങള്‍ ഒന്നൊന്നായി ഉത്തരം കിട്ടാതെ ഇരുട്ടില്‍ മുങ്ങി പോയി

“അവരോക്കെയാരാണ്..” അവന്‍ ചോദിച്ചു

“നീ തന്നെ…. അവരെല്ലാം നിന്റെ തന്നെ പ്രതിബിംബങ്ങളാണ്… നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത മുഖങ്ങളുടെ അവശിഷ്ടങ്ങള്‍…..

ഒന്നൊന്നായി നമ്മള്‍ പരിശോധിക്കും… ഒന്നൊന്നായി വിധി പറയും… അവസാനം നീ…”

“എന്നെ വെറുതെ വിടണം… ഞാന്‍ ഒന്ന് കൂടി ജീവിച്ചു കൊള്ളട്ടെ…” അവന്‍ കരച്ചിലിനെ വക്കത്തായിരുന്നു

അവള്‍ ചിരിച്ചു “നിനക്ക് നിന്റെ മറ്റു രൂപങ്ങളെ പരിചയപ്പെടണ്ടേ….?”

അവന്‍ മിണ്ടിയില്ല

“നീ മറന്നിരിക്കണം അവരെ പലരെയും, പക്ഷെ അവര്ക്കറിയണ്ടേ അവരെ സൃഷ്ട്ടിച്ച നിന്റെ വിശ്വരൂപം”

അവള്‍ അവന്റെ കയ്യുകള്‍ അവന്റെ തോളില്‍ വച്ചു”

അവന്‍ കാതോര്‍ത്തു…. അവളുടെ കാലനക്കം അകലേക്ക്‌ നീങ്ങുന്നത്‌ അവന്‍ കേട്ടു

പിന്നെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമായിരുന്നു. അവന്‍ കണ്ണ് മുറുക്കെ അടച്ചു

അല്‍പ നേരത്തിനു ശേഷം അവന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.

ഒരു വലിയ മുറിയില്‍ അവന്‍ കണ്ടു, അവന്റെ ജീവിതത്തിലെ പല വേഷം കെട്ടുകള്‍ ഓരോന്നായി കണ്ണടച്ചു അവന്റെ മുന്നില്‍ ഇരിക്കുന്നു

അവളുടെ ശബ്ദം എവിടുന്നോ വീണ്ടും

“നീ ഇവരെയെല്ലാം പറഞ്ഞു മനസ്സിലാക്ക് എന്തിനു നീ അവരെ ഓരോരുത്തരെയും സൃഷ്ട്ടിച്ചെന്നു…”

ബ്ലഡ്, സ്വെറ്റ് ആന്‍ഡ് ടിയര്‍സ്
നിലത്തു വീണു പൊട്ടി ചിതറി

ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍.

ഓരോന്നായ് അവയില്‍ കണ്ടു -

മറന്നുപോയ ചില മുഖങ്ങള്‍, പിന്നെ

സഞ്ചരിച്ചു പഴകിയ ചില വഴികള്‍

കാതിലേക്ക് ഊര്‍ന്നു വീണ

വിയര്‍പ്പു തുള്ളികളിലും കേട്ടു

പണ്ട് പാടിയ ചില പാട്ടുകള്‍

അവയുടെ ഈണങ്ങളില്‍ അറിഞ്ഞു

നഷ്ടപ്പെട്ട ഒരു ഭൂതകാലം, അതിലെ നന്മകള്‍

ബാല്യത്തിന്റെ കൌതുകങ്ങള്‍, പിന്നെ

യുവത്വത്തിന്റെ ഹൃദയമിടിപ്പുകള്‍

മുറിവുകളില്‍ നിന്നും ഇറ്റിറ്റു വീണ

ചോര തുള്ളികള്‍ ഓര്‍മ്മിപ്പിച്ചു

സൌഹൃതങ്ങള്‍, സമയത്തിനിരയായവ

ബന്ധങ്ങള്‍, സ്വാതന്ത്ര്യത്തിനു ബാലിയായവ

അര്‍ത്ഥങ്ങള്‍, പഠിപ്പിലും അറിവിലും നഷ്ടപ്പെട്ട് പോയവ

അഫ്ഗാനിസ്ഥാന്‍
വെടിക്കെട്ട്‌ കേട്ടാണ് കണ്ണ് തുറന്നത് . അവന്‍ ചുറ്റും മിഴിച്ചു നോക്കി. ഇരുട്ട് കുറ്റാകുറ്റിരുട്ടു. ദൂരെ ആകാശത്തിലേക്ക് ഉയര്‍ത്തിവിട്ട സ്ഫോടക വസ്തുവിന്റെ അവസാനത്തെ ആളിക്കത്തല്‍. അവന്‍ ഓര്‍ത്തു നോക്കി.

ഏപ്രില്‍ പതിനഞ്ച്; വിഷു ദിവസം.

സമയം പുലര്‍ച്ചയായെയുള്ളൂ. കുറച്ചു കൂടിയുറങ്ങാം, ഇന്നെന്തായാലും മുകുന്ദന്റെ വീട്ടിലാകും സദ്യ എല്ലാവര്‍ക്കും.

ഉമ്മയും സബിയയും ഉറക്കമായിരിക്കും, തന്നെ കുറിച്ചുള്ള വേവലാതിയായിരിക്കും ഉമ്മക്കെപ്പോഴും.

വെടിക്കെട്ട് കൂടുതല്‍ കൂടുതല്‍ അടുത്ത് വന്നു. അവന്‍ എഴുന്നേറ്റിരുന്നു, ഇന്നായിരുക്കുമോ തന്റെ അന്ത്യം

ഈ വിഷു ദിവസം, ഇങ്ങനെ ഭാഷപോലുമറിയാത്ത ആരുടെയോ തോക്കിന്റെ ഇരയാകുക

വേണ്ടിയിരുന്നില്ല. ഒന്നും വേണ്ടിയിരുന്നില്ല. അള്ളാ.. അവന്‍ വിളിച്ചു,

അറിഞ്ഞില്ല ഞാന്‍ ഈ ഇബിലീസുകളുടെ വലയില്‍ ഇങ്ങനെ കുടുങ്ങുമെന്ന്

ഇനി എന്നായിരിക്കും ഒന്ന് മുകുന്തന്റെ വീട്ടില്‍ ചെന്ന് അവന്റെ അമ്മയില്‍ നിന്നും വിഷു കയ്നീട്ടം വാങ്ങുക.

ചക്ക പ്രഥമന്റെ മധുരം ഇന്നും ചുണ്ടിലുണ്ടെന്നു തോന്നുന്നു. എന്നാണിനി ഉമ്മയുടെയും സബിയയുടെയും കൂടെ ഒന്നിച്ചിരുന്നു

വര്‍ത്തമാനം പറയുക. അള്ളാ നിന്റെ വഴിയിതല്ല, എനിക്ക് മനസ്സിലായി.

വഴിതെറ്റിയവരെ നീയെന്തുകൊണ്ട്‌ നേര്‍വഴി കാണിക്കുന്നില്ല

അടുത്ത വെടിയുണ്ടയില്‍ നീയെന്റെ പെരെഴുതുമോ. അങ്ങനെയെങ്കിലും ഞാനീ പാപങ്ങളില്‍ നിന്നും രക്ഷപ്പെടട്ടെ.

അല്ലെങ്കില്‍ എനിക്ക് നാട്ടിലെത്താന്‍ ഒരു വഴി കാണിച്ചു താ.

മുസല്‍മാനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഇടയില്‍ കിടന്നു നരകിക്കാതെ ഒരു മനുഷ്യാനായി ജീവിക്കാന്‍.

അവന്‍ എഴുന്നേറ്റ് തോക്ക് വലിച്ചെറിഞ്ഞു. പിന്നെ വെടിയുണ്ടകള്‍ ശബ്ദിച്ച വഴിയില്‍ നിന്നും തിരിഞ്ഞു നടന്നു. ഈ വെടിയുണ്ടകളില്‍ നിന്നും ദൂരെ എങ്ങോട്ടോ എത്തിപ്പെടാന്‍ ഒരവസാന യാത്ര

കോയിക്കോടന്‍ ബിരിയാണി
“അനക്ക്‌ ബേണ്ടെ ഗഫൂറെ?”

“മാണ്ട.. ”

“ഏ..? മാണ്ടേ? എന്തായിപ്പോയി… ?, ങ്ങല്ലെടോ പണ്ട് ബിരിയാണി ബിരിയാണി ന്നും പറഞ്ഞ് നെലവിളിചീനെ..”

ഗഫൂര്‍ മിണ്ടിയില്ല അവന്‍ ഗ്ലാസ്സിലേക്ക്‌ തന്നെ നോക്കി ഇരുന്നു

അയാള്‍ വീണ്ടും ചോദിച്ചു

“എന്തായടോ അനക്ക്‌’?”

“ഇക്കിനി പഠിക്കണ്ട”

“പഠിക്കണ്ടേ പഠിക്കണ്ട, ബിരിയാണി തിന്നൂടെ…”

“ഇക്കതും മാണ്ട, കോയീനെ ഇക്കിനി മാണ്ട”

അവന്‍ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു

അയാള്‍ അവനെ ശ്രദ്ധിച്ചു നോക്കി

“ഇയ്യെന്താ പുല്ല്‍ തിന്നാന്‍ പോവാ”

“പുല്ലല്ല ബെജിട്ടെര്യന്‍ .. അങ്ങന്യാ….”

അയാള്‍ ചിരിച്ചു

“പടച്ചോനെ അന്റ ഉമ്മ പറഞ്ഞത് നെരാലെ?”

“എന്ത് …”

അയാള്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു

“ഇങ്ങു ബടക്കായി പോയീന്നു…”

അയാള്‍ വീണ്ടും കുലുങ്ങി ചിരിച്ചു എന്നിട്ട് കോഴിക്കാല്‍ ബിരിയാണിയില്‍ നിന്നും തപ്പിയെടുത്തു കടിച്ചു പറിച്ചു

“ഇതിനും ബെണടോ ഒരു യോഗം…. ഒരു ചാപ്സും കൂടിങ്ങു പോരട്ടെ”

അയാള്‍ വൈടെരോട് വിളിച്ചു പറഞ്ഞു

ഗഫൂര്‍ ബിരിയാണിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി അപ്പുറത്തെ മേശയിലേക്ക്‌ നോക്കിയിരുന്നു

ചൂട്
“എന്തായിരുന്നു ചൂട്, ആ ഫാനോന്നു ഓണാക്ക്” അവള്‍ വീട്ടില്‍ കയറി സോഫയിലേക്ക് വീണുകൊണ്ട് പറഞ്ഞു.

“കറന്റില്ല” അവന്‍ സ്വിച്ച് രണ്ടു വശത്തേക്കും മാറ്റി കളിച്ചു കൊണ്ട് പറഞ്ഞു

“ഈ നാശം, അപ്പുറത്തൊക്കെ ഉണ്ടല്ലോ, എന്താ ഇവിടെ മാത്രം?” അവള്‍ അന്വേഷിച്ചു

“ങ്ങാ… എനിക്കറിഞ്ഞൂടാ” അവന്‍ പുറത്തേക്ക് നോക്കി നിന്നു

“നീ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വാ, ദാഹിക്കുന്നു, ഈ നശിച്ച ചൂടെപ്പോഴാ ഒന്ന് കുറയുക” അവള്‍ സങ്കടം പറഞ്ഞു

അവന്‍ വെള്ളവുമായി വന്നു. ഫ്രിഡ്ജിലെ തണുത്ത വെള്ളം. അവളതെടുത്ത് കുടു കുടാ കുടിച്ചു എന്നിട്ട് അവനെ നോക്കി

“കറന്റില്ല അല്ലെ?” അവള്‍ ചോദിച്ചു

അവന്‍ അവളെ നോക്കിയില്ല, പുറത്തേക്ക് തന്നെ നോക്കി നിന്നു

പിന്നെ “എന്തിനാ കറന്റ് ? വിയര്‍പ്പു നല്ലതാ ആരോഗ്യത്തിനു

അവള്‍ വന്നു അവന്റെ പിന്നില്‍ നിന്നു. “എന്താ ഒരു ദേഷ്യം” അവള്‍ കളിയാക്കി ചോദിച്ചു

അവന്‍ പുറത്തേക്കു നോക്കി നിന്നെയുള്ളൂ

“എടാ നിനക്കെന്താ ന്ന്?” അവള്‍ അവനെ കെട്ടി പിടിച്ചു ചോദിച്ചു

“സാറ് മുകളിലുണ്ട്” അവന്‍ പറഞ്ഞു

അവള്‍ കൈകള്‍ മാറ്റിയത് അവന്‍ ശ്രദ്ധിച്ചില്ല. അവന്‍ പുറത്തേക്ക് തന്നെ നോക്കി നിന്നു

അവള്‍ മുകളിലേക്കുള്ള കോണി കയറി

“പോകണ്ട…” അവന്‍ പറഞ്ഞു “കൂടെ ഒരു സ്ത്രീയുമുണ്ട്, അവര്‍ മുറിയിലുണ്ട്”

അവള്‍ ഞെട്ടിയോ എന്നവന്‍ ശ്രദ്ധിച്ചില്ല, ഞെട്ടി കാണും അല്ലെങ്കില്‍ സന്തോഷിച്ചിരിക്കണം

എന്തായാലും അവനതറിയേണ്ടതില്ലല്ലോ

അവന്‍ പുറത്തേക്കിറങ്ങി നടന്നു, അവള്‍ അവന്റെ കൂടെയിറങ്ങിയോ എന്നും അവന്‍ തിരിഞ്ഞു നോക്കിയില്ല….

പുരോഗതിയുടെ ശില്‍പികള്‍
അവള്‍ അടുത്ത് കിടക്കുന്ന കുട്ടികളെ തൊട്ടു നോക്കി.

നല്ല ഉറക്കമാണ്.

അയാളുടെ ഞെരുക്കവും മൂളലും കൂവലും അവരെ ഉണര്‍ത്തുമോ എന്നവള്‍ ഭയന്നു

അയാളുടെ ശബ്ദം പൊങ്ങിയപ്പോള്‍ അവള്‍ അയാളുടെ വായ പൊത്തി

അയാള്‍ എന്നുമെന്ന പോലെ കയ്യുകള്‍ തട്ടി മാറ്റി, അവളെ കീഴ്പെടുത്തി

ഇന്നയാളുടെ നേരെ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി

ഒരു ഉപയോഗ വസ്തുവിനെ പോലെ,

അവള്‍ ഉപയോഗിക്കപെടുകയാണോ?

അവള്‍ വീണ്ടും കുട്ടികളെ ഒന്ന് തൊട്ടു നോക്കി.

അവര്‍ ഉറക്കത്തില്‍ ഒന്നും അറിയുന്നില്ല

ഇന്നും വിശേഷമൊന്നുമില്ല, എന്നും ഇയാള്‍ ഇത് പോലെ തന്നെയാണ്

നേരമിരുട്ടും വരെ കാണില്ല, പിന്നെ വന്നു കയിലുള്ളതെന്തായാലും ഒരു മൂലക്കെറിയും

അധികവും ഭക്ഷണം കഴിച്ചു കാണും,

അതിന്റെ നാറ്റം വായില്‍ നിന്നും വരുമ്പോള്‍ അറിയാം

കുട്ടികള്‍ ഉറങ്ങിക്കാണും, അവരെ ഒന്ന് നോക്ക് പോലും ചെയ്യാതെ -

നേരെ തന്നെ കയറി പിടിക്കും

ഒരപാകതയും തോന്നിയിട്ടില്ല, ഒരിക്കലും ഇന്ന് വരെ,

പക്ഷെ ഇന്ന്, ഇപ്പോള്‍, ഇത് ശരിയല്ലെന്ന തോന്നല്‍

ഒരു ഉപയോഗ വസ്തുവിലുപരിയാണ്‌ താനെന്ന തോന്നല്‍

തനിക്കുമുണ്ട് ഇഷ്ടാനിഷ്ടങ്ങള്‍ , ആവശ്യങ്ങള്‍..

കയ്യൂക്കിന്റെ ബലത്തില്‍ എന്നും ഇങ്ങിനെ…

അവള്‍ ഇരുട്ടില്‍ മൂക്ക് പൊത്തി

അയാള്‍ അല്‍പനേരത്തിനു ശേഷം അവളുടെ മുകളില്‍ നിന്നും മാറി കിടന്നു

ഒരു സംതൃപ്തിയുടെ കൂവലും ഇരുട്ടിലേക്ക് തൊടുത്തു വിട്ടു

അവളും തിരിഞ്ഞു കുട്ടികളെ തൊട്ടു കിടന്നു

നേരം പുലര്‍ന്നപ്പോള്‍ അയാളെ അടുത്ത് കണ്ടില്ല,

എല്ലാ ദിവസവും പോലെ അയാള്‍ അന്നും സൂര്യോദയത്തിനു മുന്‍പേ പോയിരുന്നു

അവള്‍ മെല്ലെ എഴുന്നേറ്റു, കുട്ടികളെ നോക്കി

അവരുടെ നിഷ്കളങ്കത അവള്‍ക്ക് അനുഭവപ്പെട്ടു

അവരെ ഒരിക്കലും പിരിയരുതെന്നവള്‍ക്ക് തോന്നി

അവള്‍ ചുറ്റും കണ്ണോടിച്ചു

എന്നും കാണുന്ന കാഴ്ചകള്‍ക്ക് മാറ്റം വരണം എന്നവള്‍ക്ക് തോന്നി

കുട്ടികള്‍ വലുതാവുമ്പോള്‍ എന്ത് ചെയ്യും എന്നവള്‍ ചിന്തിച്ചു

ഇന്നുവരെ കുട്ടികളെ പറ്റി അവള്‍ ഈ രീതിയില്‍ ആലോചിച്ചിട്ടില്ല

അങ്ങിനെ ചില വളര്‍ത്തു മൃഗങ്ങളെ പോലെ കൂടെ കഴിയുന്നു എന്നെ ഉള്ളു

ഇനി അത് പോര, എല്ലാത്തിനും ഒരു മാറ്റം വേണം

അവള്‍ പുറത്തേക്കിറങ്ങി

അടുത്തയിടങ്ങളില്‍ നിന്നും സ്ത്രീകള്‍ അവരവരുടെ ഗുഹക്കു -

പുറത്തിറങ്ങി നടക്കുന്നുണ്ടായിരുന്നു

എല്ലാവരുടെയും ആണുങ്ങള്‍ വേട്ടക്കു പോയ്‌  കാണും

ഇനി നേരമിരുട്ടിയിട്ടെ പലവനും സ്വന്തം ഗുഹാ മുഖം കാണു

എല്ലാ സ്ത്രീകളുടെയും സ്ഥിതി ഏറേ കുറേ ഇത് തന്നെ

നാല്‍ക്കാലികളില്‍ നിന്നും തന്റെ വര്‍ഗ്ഗം ബഹു ദൂരം സഞ്ചരിച്ചിട്ടില്ല

ഇപ്പോഴും യാത്രയാണ് , അലച്ചിലാണ്, ഭക്ഷണം തേടിയുള്ള അലച്ച

ഓര്‍മ്മവച്ച നാള് തൊട്ട് ഒന്നും മാറിയിട്ടില്ല

ഇനി ഇതിനു മാറ്റം വരണം…

അവരാണ്, അവര്‍ സ്ത്രീകള്‍, അവരാണ് നാളെയുടെ ശില്‍പികള്‍

അവള്‍ അവന്റെ ബലിഷ്ടമായ കരങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞു കൂടാ

മനശക്തിയും, സ്നേഹവും, മാതൃത്ത്വവും, സഹനശക്തിയും ഉപയോഗിക്കണം

അത് കൊണ്ട് മര്‍ത്ത്യന്റെ ഭാവിയെ നിര്‍ണ്ണായകമാക്കണം

പുരോഗമനം…. അതാണിന്ന് ഏറ്റവും അര്‍ത്ഥവത്തായ കര്‍മ്മം

അതിന്റെ ചുക്കാന്‍ പിടിക്കാന്‍ അവള്‍ക്കെ കഴിയു

അവളില്ലാതെ അവന്‍ പൂര്‍ണ്ണത നേടില്ല

അവനതിന്നറിയുന്നില്ല എന്നതാണ് ഏറ്റവും ലജ്ജാകരം

അവളില്ലാതെ അവന്റെ പ്രയത്നങ്ങള്‍ നിഷ്ഫലമാണ്

അതും അവനറിയാതെ പോകുന്നു

നാളെ മനസ്സും ശരിരം ഒരുപോലെ പ്രായോഗിതമായ -

ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കാന്‍

അവളീ ദൌത്യം ഏറ്റെടുത്തെ പറ്റു

അവള്‍ അബലയല്ല ബലത്തിന്റെ സൃഷ്ടാവാണ്

അല്ലെങ്കിലും അബലയില്‍ നിന്നും മാത്രമേ -

ബലത്തിന് അര്‍ത്ഥം സ്വീകരിക്കാന്‍ കഴിയൂ

അവള്‍ സ്ത്രീ കൂട്ടത്തിലേക്ക് നടന്നു നീങ്ങി….

——-മര്‍ത്ത്യന്‍—–

ഒരു തെണ്ടിയുടെ ഗുണപാഠം
നാല് വയസ്സുള്ളപ്പോള്‍ ഗ്ലാസില്‍ മൂത്രമൊഴിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓര്‍മ്മയില്‍ ആദ്യമായി ശിക്ഷമെടിച്ചത്. പിന്നെ അഞ്ചില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്നിരുന്ന സുഗുണ്‍ കുമാര്‍ ടീച്ചര്‍ ചോദിച്ച ഉത്തരം പറയാനായി എഴുന്നേറ്റപ്പോള്‍ തമാശക്ക് സീറ്റിന്റെ മുകളില്‍ പെന്‍സില്‍ വച്ചപ്പോള്‍.

അവനിരിക്കും മുന്‍പേ എടുക്കണം എന്ന് കരുതിയതാണ് പക്ഷെ ആ നശിച്ച മിനി നോക്കി കൊഞ്ഞനം കാണിച്ചപ്പോള്‍ അങ്ങോട്ട്‌ നോക്കിപ്പോയി. ആരറിഞ്ഞു സുഗുണന്‍ അന്നേരം ഇരിക്കുമെന്ന്. പൊട്ടി പെന്‍സില്‍ മാത്രമല്ല അതിന്റെ മുനയും അങ്ങുള്ളില്‍ കയറിയിട്ട്. അതിനു കിട്ടിയ ശിക്ഷയുടെ പാട് ഇന്നുമുണ്ട് പുറത്ത് . സ്കൂളില്‍ നിന്നും ടീച്ചറിന്റെ വക പിന്നെ വയികീട്ട്‌ വീട്ടീന്നും. സുഗുണന്റെ വേദന രണ്ടു ദിവസം കൊണ്ട് തീര്‍ന്നിരിക്കണം. ഇവിടെ ഇന്നും നീറ്റലാ മനസ്സില്‍ മുഴുവന്‍.

പതിനഞ്ചു വയസ്സ് കാണും അന്ന് അടുത്ത വീട്ടിലെ പാപ്പിച്ചന്റെ മകള്‍ ഗ്രേസിയുടെ കുളിമുറിയില്‍ എത്തി നോക്കിയപ്പോള്‍. പിടിച്ചു, പിടിച്ചു എന്ന് മാത്രമല്ല പിടിച്ചു കെട്ടി, പിന്നെ ആ പാപി പാപ്പിച്ചനും അനുജന്‍ ആ തെണ്ടി തൊമ്മിയും തലങ്ങും വിലങ്ങും തല്ലി ചതച്ചു. ആ ഒടുകത്തവള്‍ ഗ്രേസി അതെല്ലാം കണ്ടു കണ്ണിറുക്കി കാട്ടി. അവര്‍ പിന്നെ അവിടം വിറ്റു പോയില്ലായിരുന്നെങ്കില്‍ കൊടുത്തേനെ എന്നെങ്കിലും.

പിന്നെ പതിനെട്ടു വയസ്സ് തികഞ്ഞപ്പോഴാനെന്നു തോന്നുന്നു ഒരിക്കല്‍ കോളേജില്‍ സമര ദിവസം. രാഷ്ട്രീയത്തോടു പണ്ടെ പുച്ഛമായിരുന്നു പക്ഷെ അവന്മാര്‍ക്ക് പല തോന്നിവാസങ്ങള്‍ക്കും ലൈസന്‍സ് ഉള്ളത് പോലെയാണ്. ഒരിക്കല്‍ സമരം പൊടിപൊടിക്കുന്ന നേരം, മുദ്രാവാക്യങ്ങളും കൊടികളും ആകാശത്തുടനീളം കിടന്നങ്ങനെ ഇളകി മറിയുന്നു. ഇതെല്ലാം കലിങ്കിലിരുന്നു കാണുകയായിരുന്നു.

വേണ്ടെന്നാദ്യം കരുതി പിന്നെ ഒരു രസത്തിനു വെറും രസത്തിനു ഒരു മുട്ടന്‍ കല്ലെടുത്ത് ആ സൌദാമിനി ടീച്ചറുടെ തലക്ക്‌ ഉന്നം വച്ചൊന്നു കൊടുത്തു. അബദ്ധം മനസ്സിലാക്കുമ്പോഴേക്കും അടി പുറത്ത് വീണിരുന്നു. പിന്നെ വടിയുടെയും ചങ്ങലയുടെയും ചെരുപ്പിന്റെയും ഒരു മിശ്രിത പ്രയോഗം. പൊട്ടിയൊലിച്ച ചോര മണലിനെ നനച്ചു പക്ഷെ കശ്മലന്മാര്‍ നിര്‍ത്തിയില്ല. നാല് ദിവസം കഴിഞ്ഞാ ബോധം വന്നത്. സൌദാമിനി ടീച്ചര്‍ സമരം ചെയിത ഗ്രൂപിന്റെ ഒരു അനുഭാവിയായിരുന്നത്രേ. നമ്മളെങ്ങനെ അറിയാന്‍.

കോളേജ് പിരിച്ചുവിട്ടപ്പോള്‍ അമ്മാവന്റെ വീട്ടിലേക്കു വിട്ടു. അവിടെ ഒരു പാരലെല്ലില്‍ ഒരു നാല് മാസം. ഒരിക്കല്‍ വട്ടചിലവിനു പൊതി വില്‍ക്കുമ്പോള്‍ പോലീസും പൊക്കി. അന്നും കിട്ടി കണക്കിന്. അമ്മാവന്റെ മകളടെ ഒരു വേണ്ടപ്പെട്ടവനായിരുന്നു എസ് ഐ.

പോലിസ് വിട്ടു പക്ഷെ അമ്മാവനും കയിവിട്ടു. തിരിച്ച് പിന്നെയും വീട്ടില്‍. ഗ്രേസിയുടെ വീട്ടില്‍ പുതിയ മുഖങ്ങള്‍, അതിലൊന്നിനെ വളരെ പിടിച്ചു, പരിചയപെട്ടു, പ്രണയവുമായി. പൂവും ക്യാമറയും സിനിമയും ഒക്കെയായി പടിക്കല്‍ നിന്ന് കിടക്കവരെ കൊണ്ടെത്തിച്ചു.

പിന്നെ മടുത്തു അതെ കാഴ്ച അതെ ഗോഷ്ടികള്‍ എന്തൊരു മടുപ്പ്. അമ്മ ഒരു ദിവസം അച്ചനോടു പറയുന്നത് കേട്ടു അവളുടെ കുളി തെറ്റി എന്നും മറ്റും. വലിയ വിവരമൊന്നും ഇല്ലെങ്കിലും കാര്യം പിടി കിട്ടി. പിന്നെ വഴിയില്ല പിടിക്കപ്പെട്ടാല്‍ ദേഹത്തിനാവില്ല ഇത്തവണ കേട് ആ നശിച്ചവളുടെ കൂടെ പാര്‍ക്കണ്ടിവരും. അതില്‍ പരം ദയനീയമായെന്തുണ്ട്.

രാത്രി തന്നെ വിട്ടു. അച്ഛന്റെ പോക്കറ്റില്‍ നിന്നും കാശ്, അമ്മയുടെ അലമാറിയില്‍ നിന്ന് വളയും മാലയും, പിന്നെ ഒരു ബാഗില്‍ കൊള്ളുന്ന പലതും. പിന്നെ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ പലയിടത്തുമായി, പലവഴി പലമുഖം പലവക തെണ്ടിത്തരങ്ങളില്‍ ബിരുതമെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കണക്കിന് സെറ്റില്‍ ആയതായിരുന്നു. സുഖമായിരുന്നു പണം, പെണ്ണ്, പദവിയുള്ളവരുമായി ചങ്ങാത്തം. ഈ നിരീശ്വര വാദികള്‍ കച്ചയും കെട്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഇതും തുടര്‍ന്നേനെ.

താടി തടവി അഴികളും നോക്കി അവനിരുന്നു. ഒരു വിളി കേട്ടപോഴാണ് ഉണര്‍ന്നത്

“എന്താ സ്വാമി ഒരു മൌനം, ഭഗവാനുമായി സംഭാഷണത്തിലാണോ?.

നടക്കട്ടെ നടക്കട്ടെ ഇനി അതെ പറ്റു. ജനം മൊത്തം സൈടുമാറി.

ഇനി അതന്നെയുള്ളൂ വഴി പോന്നു പൂ…. സ്വാമി മോനെ”

“ഈ നികൃഷ്ട പോലീസ് ജന്തുവിന് എന്ത് ധൈര്യം. ഇന്നലെ വരെ

ഓച്ചാനിച്ച് നിന്ന വെറും പിണം ഇന്നിതാ പത്തി വിടര്‍ത്തുന്നു.

പറയും വിധം കഴിവുണ്ടായിരുന്നെങ്കില്‍ അവനെ ഇപ്പോള്‍

ഭാസ്മമാക്കിയേനെ. ഭാസ്മമല്ല പിച്ചി ചീന്തി കറി വച്ച്

പൊറോട്ടയുടെ കൂടെ തട്ടിയേനെ.”

ദേഷ്യം അടക്കി ശാന്തത കയിവരിച്ചു പറഞ്ഞു

“മകനെ ഇതെല്ലാം ഒരു മായ, നാളെ എല്ലാവരും

അറിയും, എനിക്കാരോടും ഒരു പരാതിയുമില്ല.

എല്ലാം ഈശ്വര കല്പന”

പ്രാക്ടീസ് ചെയിതു പാകം വന്ന മന്ദഹാസം മുഖത്ത് നിറഞ്ഞു.

പക്ഷെ മനസ്സ് പ്രാകി

” ഛെ! ഇനി എന്നാ ഈശ്വര ഒന്നിറച്ചി തിന്ന്വാ,

ഒരു ബീഡി വലിക്ക്യ, ഒന്ന് തൊണ്ട നനക്യ,

ഒന്ന്… ഒന്ന്…. ഈശ്വരാ എന്തൊരു പരീക്ഷണമാണിത് ….”

ശുഭം

മര്‍ത്ത്യന്‍

തിരിച്ചറിവ്
ഞാനറിഞ്ഞില്ല ഒന്നും, ഒരിക്കലും

പഠിച്ചതൊന്നും ഓര്‍മ്മ വച്ചില്ല

അറിവിനെ തേടിയലഞ്ഞില്ല

സത്യമന്വേഷിച്ച് വീട് വിട്ടിറങ്ങിയില്ല

ഒന്നും വെട്ടിപിടിച്ചില്ല

ഇന്നലെകളില്‍ ചെന്ന് ഇന്നിനെ പരതിയില്ല

നാളയെ കുറിച്ച് പരാതിപ്പെട്ടുമില്ല

മഴയില്‍ ഇറങ്ങി നടന്നു, കുടക്കായി കാത്തില്ല

പിന്‍വിളികള്‍ ഒന്നും ഒരിക്കലും കാതില്‍ പതിഞ്ഞില്ല

വര്‍ഷങ്ങള്‍ വാര്‍ധക്യത്തെ പറ്റി ചിന്തിച്ചില്ല

പിന്നെ വന്നു മുട്ടി വിളിച്ചപ്പോള്‍ തുറന്നു

രണ്ടു കയ്യും നീട്ടി സ്വീകരിച്ചു

കണക്കുകള്‍ തീര്‍ക്കാനായി പുസ്തകം തുറന്നു

ശൂന്യം.. ആരും ഒന്നും തരാനില്ല

എല്ലാവരില്‍ നിന്നും ജീവിതമുടനീളം വാങ്ങിയിട്ടേ ഉള്ളു

എന്നും, എപ്പോഴും, ഇപ്പോഴും…..

മര്‍ത്ത്യന്‍