വല്യച്ചന്‍

in കഥ

“ഉണ്ണീ ഊണ് കാലായി”
അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു
“എന്തെങ്കിലും കഴിച്ചിട്ടാവാം മണ്ണിലെ ആറാട്ട്”

“മത്തിണ്ടോ അമ്മെ” ഉണ്ണി തിരിച്ചു കൂവി
“ഈശ്വരാ എന്താ ഈ ചെക്കന് , വല്ല്യച്ചനോറ്റ കേട്ടാ മതി,
അല്ലെങ്കിലും റഹീമിന്റെ കൂടെ കൂടിയതിനു ഇപ്പഴാ ഒര് വക ശരി തോന്നീടക്കണത് ”
അമ്മ രണ്ടിടത്തെക്കും നോക്കി.
വല്ലിയമ്മ വാതില്‍പടിയുടെ അപ്പറത്തും ഇപ്പറത്തും കാല് വച്ച് മുകത്ത് കയ്യും വച്ച് ചിരിച്ചു നിക്കുന്നു

അമ്മ വളിച്ചൊരു ചിരി കൊടുത്തിട്ട് ഉണ്ണിയോടായി വിളിച്ച് പറഞ്ഞു
“വന്ന്ട്ട്ള്ളത് കഴിക്കുണ്ണി ന്ന്ട്ടാവാം ബാക്ക്യൊക്കെ”
ഉണ്ണി മണ്ണില്‍ കുളിച്ച് മനസ്സില്ലാ മനസോടെ വന്നു.
അമ്മ അരിശത്തോടെ നോക്കി
“എന്താ ഉണ്ണീ ശിവന്റെ ഭൂതഗണങ്ങള്ടെ പോലെ ഇങ്ങനെ മുഖോം വിറപ്പിച്ച് നിക്കണത് വന്ന് മോഖോം കാലും കയ്യും ഒക്കെ കഴുകി ഇരിക്ക് ”

“ഞാനാവാം സാവി അതിനത്രയല്ലേ ആയിട്ടുള്ളൂ”
വല്യമ്മ ഉണ്ണിയെ ഉമ്മറത്തെ തളത്തിന്റെ അടുത്തേക്ക് കൊണ്ടു പോയി

വല്യച്ചന്‍ ചുമച്ച് കൊണ്ടു അകത്തേക്ക് വന്നു
“ഞാനൊന്ന് ഉറങ്ങി പോയി, ഇടക്കങ്ങന്യ”
അമ്മ പ്ലേറ്റും ഗ്ലാസും എടുത്ത് വച്ചു
“അയാളില്ല്യെ” വല്യച്ചന്‍ ചോദിച്ചു
“ണ്ട് പിന്ന്യാവം ന്ന് പറഞ്ഞു”
വല്യച്ചന്‍ ചിരിച്ചു
വല്യമ്മ വൃത്തിവച്ചൊരു ഉണ്ണിയേം കൊണ്ടു വന്നു
വല്യച്ചന്‍ ഉണ്ണിയെ പിടിച്ചരികിലിരുത്തി
“ഹുസൈന്‍ മോന് മീനില്ലാണ്ടെ വേഷമണ്ടോ?”
ഉണ്ണി അമ്മയെ നോക്കി
“എഗ്ഗായാലും മതി”
വല്യച്ചന്‍ വീണ്ടും ചിരിച്ചു
“മിടുക്കന്‍, മനസ്സ് തുറന്നു പറയാന്‍ ഒരിക്കലും മടിക്കരുത് നന്നായി വരും”
പിന്നെ അമ്മയെ നോക്കി പറഞ്ഞു
“അയാളേം വിളിക്ക്യ ഇന്ന്യെന്നാച്ച്ട്ടാ എല്ലാരും കൂടിങ്ങനെ”
പിന്നെ വല്യമ്മേ നോക്കി
“താനും ഇരിക്ക്യാ ഹെ, എല്ലാരും കൂടിരുന്ന് കഴിക്കണതും ഒര് രസാ”

Bookmark and Share
0 Comments

Leave a Reply

Using Gravatars in the comments - get your own and be recognized!

XHTML: These are some of the tags you can use: <a href=""> <b> <blockquote> <code> <em> <i> <strike> <strong>