Browsing the blog archives for December, 2009

കുമാരനെ കൊന്നത് ഞാനല്ല

in കവിത

കൊല്ലരുതെന്നെ മനോഹരാ നീ കുമാരനെ കൊന്നത് ഞാനല്ല കുത്തിയ കത്തി വാങ്ങിയ തെറ്റിന് കുരുതി കൊടുക്കരുതെന്നെ നീ കുത്തേറ്റു കരഞ്ഞ കുമാരനെ മടിയില്‍ കിടത്തിയ കര്‍മ്മം തെറ്റാണോ വറ്റിയ തൊണ്ടയില്‍ വെള്ളം കണക്കെ മണ്ണെണ്ണയോഴിച്ചത് തെറ്റായി മണ്ണെണ്ണ മാറി ഒഴിച്ചൊരു തെറ്റിനായ് കൊല്ലരുതെന്നെ മനോഹര നീ ബീഡി വലിക്കുവാന്‍ കൊള്ളിയുരച്ചതാ അത് കയിവിട്ടു പോയവന്‍ കത്തിയതാ കത്തികരിഞ്ഞ കുമാരനെ അട്ടത്ത് കെട്ടിയ തെറ്റും എന്റെയല്ല ആ കയറു പിരിച്ചൊരു കേവലം തെറ്റിനായ് കഴുമരമേറ്റരുതെ മനോഹരാ നീ

8 Comments