Browsing the blog archives for August, 2009

“സത്യമേവ ജയതെ”

in കഥ

“സാറിന്‌ ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?” സൈമണ്‍ ചോദിച്ചു “വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്‌, നമ്മള്‍ക്ക്‌ മാറ്ററിലേക്ക് കിടക്കാം” സൈമണ്‍ ചിരിച്ചു “ശരി സാറ്‌ പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്‍പ്‌ യൂ” “എനിക്ക്‌ അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്‌” “അതിനെന്താ സാര്‍ , പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട്‌ ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം [...]

2 Comments

വാക്കിലെ വര്‍ണ്ണങ്ങള്‍

in കവിത

മഷി മാറ്റിയെഴുതി ഞാന്‍ വാക്കുകളെ വീണ്ടും ആ വര്‍ണ്ണങ്ങള്‍ മാറിയ വരകളെ നോക്കി ഞാന്‍ വരയിലെ വര്‍ണ്ണങ്ങള്‍ വരികളില്‍ കാണുമോ വരിയിലെ വര്‍ണ്ണങ്ങള്‍ വാക്കിലും ചേരുമോ വര്‍ണ്ണത്തില്‍ വാക്കുകള്‍ പുതിയ അര്‍ഥങ്ങള്‍ തേടുമോ അതോ – വര്‍ണ്ണങ്ങള്‍ക്കിടയിലും എന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യങ്ങളാകുമോ മര്‍ത്ത്യന്‍

1 Comment

കഥയിലെ കാമുകി

in കവിത

കഥയിലെ കാമുകി കുടെ വിളിച്ചു ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍ കരയും യമുനതന്‍ തീരത്തിരിക്കാന്‍ കല്‍പ്പടവുകളില്‍ കവിതകളെഴുതാന്‍ കഥയിലെ കാമുകി കുടെ വിളിച്ചു… ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍ പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍ ഗാസലുകള്‍ പാടി  സന്ധ്യയെ ഉറക്കാന്‍ നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍ കഥയിലെ കാമുകി കുടെ  വിളിച്ചു… രാത്രിവിളക്കില്‍ , തണുപ്പിന്‍ മറവില്‍ കൈകൊര്‍ത്തിരിക്കാന്‍ , പരസ്പരം പുണരാന്‍ അധരത്തില്‍ അധരം ഇണചെരുമ്പോള്‍ പരസ്പരമറിയാന്‍ , ഒന്നായി തീരാന്‍ കഥയിലെ കാമുകി [...]

8 Comments

വിടരുത്‌, ഒരുത്തനേയും…..

in കഥ

ജനലില്‍ പിടിച്ച്‌ നിന്നപ്പോള്‍ അല്‍പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത്‌ വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത്‌ തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്‌, നല്ല നീറ്റലുണ്ട്‌, മീശയിരുന്നിരുന്നിടത്ത്‌ എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട്‌ കണ്ണാടിക്കടുതേക്ക്‌ നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത്‌ കൊണ്ട്‌ കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആദ്യമൊന്ന് പേടിച്ചു, ഒരപരിചിതന്‍. മീശയും ഇടത്തേ പിരികവും, വലത്തു ഭാഗത്തെ മുടിയിലും [...]

7 Comments