Browsing the blog archives for April, 2009

സിംഹം

in കഥ

“എന്താടൊ പതിവില്ലാതെ ഈ വഴിക്ക്‌” “ഞാന്‍ അഹല്യേനെ കാണാന്‍ വന്നതാ” “ങൂം? എന്താ കാര്യം” “ഏയ്‌ ഒന്നുല്യാ” കുഞ്ഞുണ്ണിക്ക്‌ അവിടെ ചെല്ലുന്നത്‌ ഒട്ടും ഇഷ്ടമായിട്ടല്ല, പക്ഷെ അഹല്യയുള്ളത്‌ കൊണ്ട്‌ മാത്രം. പിന്നെ എപ്പോഴും പല്ലു പോയ ഈ സിംഹത്തിനെ ഇങ്ങനെ പുറത്ത്‌ കെട്ടിയിട്ടിട്ടുണ്ടാവും. പല്ലു പോയിന്നേ ഉള്ളു നാവിന്‌ നല്ല ഉശിരാ, അഹല്യേടെ മുത്തശ്ശന്‍ അസത്തിന്‌. എപ്പോഴും ഒര്‌ കളിയാക്കലും അര്‍ഥം വച്ച പറച്ചിലുകളും. 

0 Comments