Browsing the archives for the കവിത category

തിരിച്ചറിവ്

in കവിത

ഞാനറിഞ്ഞില്ല ഒന്നും, ഒരിക്കലും പഠിച്ചതൊന്നും ഓര്‍മ്മ വച്ചില്ല അറിവിനെ തേടിയലഞ്ഞില്ല സത്യമന്വേഷിച്ച് വീട് വിട്ടിറങ്ങിയില്ല ഒന്നും വെട്ടിപിടിച്ചില്ല ഇന്നലെകളില്‍ ചെന്ന് ഇന്നിനെ പരതിയില്ല നാളയെ കുറിച്ച് പരാതിപ്പെട്ടുമില്ല മഴയില്‍ ഇറങ്ങി നടന്നു, കുടക്കായി കാത്തില്ല പിന്‍വിളികള്‍ ഒന്നും ഒരിക്കലും കാതില്‍ പതിഞ്ഞില്ല വര്‍ഷങ്ങള്‍ വാര്‍ധക്യത്തെ പറ്റി ചിന്തിച്ചില്ല പിന്നെ വന്നു മുട്ടി വിളിച്ചപ്പോള്‍ തുറന്നു രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കണക്കുകള്‍ തീര്‍ക്കാനായി പുസ്തകം തുറന്നു ശൂന്യം.. ആരും ഒന്നും തരാനില്ല എല്ലാവരില്‍ നിന്നും ജീവിതമുടനീളം വാങ്ങിയിട്ടേ [...]

5 Comments

ഗ്ലോബല്‍ വാര്‍മിംഗ്

in കവിത

എന്തൊരു ചൂടാണ്, പൊള്ളുന്നു പൊള്ളുന്നു ഒരു പോള കണ്ണടക്കാനും വയ്യിനി ദേഹം കരിയുന്നു, ആത്മാവും വേവുന്നു മര്‍ത്ത്യന്റെ ചെയ്തികള്‍ അവനെ വിഴുങ്ങുന്നു അമ്മയെ, പ്രകൃതിയെ കാത്തുരക്ഷിക്കാതെ തിന്നു മുടിച്ചിതോ മുടിയനാം പുത്രന്‍ രാപ്പകല്‍ വേര്‍തിരിക്കാതിതാ ഭൂവില്‍ കുറ്റബോധം വന്നു മര്‍ത്ത്യന്‍ വിയര്‍ക്കുന്നു തൊണ്ടയില്‍ മരവിപ്പ് , കാറ്റിലും കളങ്കം രാത്രിയില്‍ കുത്തുന്ന സൂര്യപ്രകാശം വംശനാശം വന്ന ജന്തുകള്‍ പലതും കോപ്രായം കട്ടി സ്വൈര്യം കെടുത്തുന്നു അവസാന കണ്ണിയാം പക്ഷികള്‍ പലവക ചിറകറ്റു മച്ചിന്‍ മേല്‍ കൂട്ടമായ്‌ ചിലക്കുന്നു [...]

1 Comment

അഹിംസ

in കവിത

അറ്റുകിടക്കും കൈകളിലോന്നില്‍ പച്ചകുത്തിയ വാക്കുകളെന്തോ രക്തക്കറയുടെ ഇരുണ്ട മറവില്‍ അഹിംസയെന്ന്‍ കുറിച്ചതാണോ

1 Comment

കുമാരനെ കൊന്നത് ഞാനല്ല

in കവിത

കൊല്ലരുതെന്നെ മനോഹരാ നീ കുമാരനെ കൊന്നത് ഞാനല്ല കുത്തിയ കത്തി വാങ്ങിയ തെറ്റിന് കുരുതി കൊടുക്കരുതെന്നെ നീ കുത്തേറ്റു കരഞ്ഞ കുമാരനെ മടിയില്‍ കിടത്തിയ കര്‍മ്മം തെറ്റാണോ വറ്റിയ തൊണ്ടയില്‍ വെള്ളം കണക്കെ മണ്ണെണ്ണയോഴിച്ചത് തെറ്റായി മണ്ണെണ്ണ മാറി ഒഴിച്ചൊരു തെറ്റിനായ് കൊല്ലരുതെന്നെ മനോഹര നീ ബീഡി വലിക്കുവാന്‍ കൊള്ളിയുരച്ചതാ അത് കയിവിട്ടു പോയവന്‍ കത്തിയതാ കത്തികരിഞ്ഞ കുമാരനെ അട്ടത്ത് കെട്ടിയ തെറ്റും എന്റെയല്ല ആ കയറു പിരിച്ചൊരു കേവലം തെറ്റിനായ് കഴുമരമേറ്റരുതെ മനോഹരാ നീ

8 Comments

ഞാനും ഓനും പിന്നെ ഓളും

in കവിത

ഞാനും ഓനും ഓളും കൂടി, ഓന്റെ പടിക്കല് തൊട്ടു കളിച്ച് ദുബായിക്കാരന്‍ ഒന്റ ബാപ്പ ഓന് കൊടുത്ത പന്ത്‌ കളിച്ച് ഒന്റുമ്മ ചുട്ട പതിരി തിന്ന് മോറ് കഴകി ബീണ്ടും കളിച്ച് സുഹറ മന്‍സില്‍ ഹൈദര് കാക്ക ഓന്റെ ബാപ്പേം തെരക്കി ബന്ന് ഞമ്മളെറിഞ്ഞൊരു പന്തും കൊണ്ട് കണ്ണട ചില്ല് തെറിച്ചും പോയി ഓന്റെ ബാപ്പ വന്നപ്പോളോ, ഞാളെല്ലാരും പാഞ്ഞോളിച്ച് വരമ്പും കടന്നു മുക്കില്‍ ബച്ച് കുഞ്ഞികൊയേം അമ്മദും കൂടി ഓന്റെ വാപ്പ ഞങ്ങളെ നോക്കി ഓളട [...]

9 Comments

യാത്ര

in കവിത

ഇനിയെങ്ങോട്ട് ? വഴിമുട്ടി നില്‍കുന്ന യാത്രകാരന്‍ ഒരുത്തരതിനായി കാതോര്‍ത്തു ഇനിയിവിടുന്നെങ്ങോട്ട്? മുന്‍പിലുള്ള പാത ചുടുകാട്ടിലേക്ക് നീങ്ങുന്നു, പിന്നിലോ ഇറങ്ങി വന്ന മല രാക്ഷസ മട്ടെ വാനം മുട്ടി നില്‍ക്കുന്നു തിരിച്ചു കയറാന്‍ ശേഷിയില്ല , ശോഷിച്ച കരങ്ങളില്‍ ഊന്നു വടിപോലുമില്ല ഒരുവശം ഭൂമിതീരുവോളം നീണ്ടുകിടക്കുന്ന കടലുണ്ട് മറുവശം എന്നോ കടിഞ്ഞാണിട്ടു നിര്‍ത്തി ജീവിതത്തില്‍ നിന്നും തുടച്ചു മാറ്റിയ പഴയ ഓര്‍മ്മകളുണ്ട്‌ ഇനിയെങ്ങോട്ട് ? ഓര്‍മ്മകളുടെ വശം ശൂന്യം, നിശബ്ദം ഓര്‍മ്മകളില്‍ അറിയുന്ന മുഖങ്ങളെ തപ്പി നോക്കി അറിയുന്ന [...]

0 Comments

വാക്കിലെ വര്‍ണ്ണങ്ങള്‍

in കവിത

മഷി മാറ്റിയെഴുതി ഞാന്‍ വാക്കുകളെ വീണ്ടും ആ വര്‍ണ്ണങ്ങള്‍ മാറിയ വരകളെ നോക്കി ഞാന്‍ വരയിലെ വര്‍ണ്ണങ്ങള്‍ വരികളില്‍ കാണുമോ വരിയിലെ വര്‍ണ്ണങ്ങള്‍ വാക്കിലും ചേരുമോ വര്‍ണ്ണത്തില്‍ വാക്കുകള്‍ പുതിയ അര്‍ഥങ്ങള്‍ തേടുമോ അതോ – വര്‍ണ്ണങ്ങള്‍ക്കിടയിലും എന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യങ്ങളാകുമോ മര്‍ത്ത്യന്‍

1 Comment

കഥയിലെ കാമുകി

in കവിത

കഥയിലെ കാമുകി കുടെ വിളിച്ചു ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍ കരയും യമുനതന്‍ തീരത്തിരിക്കാന്‍ കല്‍പ്പടവുകളില്‍ കവിതകളെഴുതാന്‍ കഥയിലെ കാമുകി കുടെ വിളിച്ചു… ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍ പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍ ഗാസലുകള്‍ പാടി  സന്ധ്യയെ ഉറക്കാന്‍ നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍ കഥയിലെ കാമുകി കുടെ  വിളിച്ചു… രാത്രിവിളക്കില്‍ , തണുപ്പിന്‍ മറവില്‍ കൈകൊര്‍ത്തിരിക്കാന്‍ , പരസ്പരം പുണരാന്‍ അധരത്തില്‍ അധരം ഇണചെരുമ്പോള്‍ പരസ്പരമറിയാന്‍ , ഒന്നായി തീരാന്‍ കഥയിലെ കാമുകി [...]

8 Comments

താഴുന്ന തിരശ്ശീല

in കവിത

ഈ ജീവിതത്തിലെ അനര്‍ഖ വരികളോരോന്നും പാടിത്തീര്‍ക്കാന്‍ അനുവദിക്കണം എന്നെ കൂട്ടിലടക്കാതെ ബാല്യപാഠങ്ങളോരോന്നും പഠിച്ചു രസിക്കാന്‍ അനുവദിക്കണം എന്നെ

0 Comments

ഒരു തുള്ളി മഴ

in കവിത

ദൂരെ ഞാനറിയാത്ത ഏതോ ലോകത്തു നിന്നും എന്നെ നോക്കി കാണുന്നുണ്ടോ ഇന്നും നീ ചിറകുകള്‍ മുളക്കാന്‍ കാത്തിരിക്കാതെ നീ മേഖങ്ങളില്‍ പോയി മറഞ്ഞതെന്തിനിങ്ങനെ

0 Comments