അവള്‍ അടുത്ത് കിടക്കുന്ന കുട്ടികളെ തൊട്ടു നോക്കി. നല്ല ഉറക്കമാണ്. അയാളുടെ ഞെരുക്കവും മൂളലും കൂവലും അവരെ ഉണര്‍ത്തുമോ എന്നവള്‍ ഭയന്നു അയാളുടെ ശബ്ദം പൊങ്ങിയപ്പോള്‍ അവള്‍ അയാളുടെ വായ പൊത്തി അയാള്‍ എന്നുമെന്ന പോലെ കയ്യുകള്‍ തട്ടി മാറ്റി, അവളെ കീഴ്പെടുത്തി ഇന്നയാളുടെ നേരെ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി ഒരു ഉപയോഗ വസ്തുവിനെ പോലെ, അവള്‍ ഉപയോഗിക്കപെടുകയാണോ? അവള്‍ വീണ്ടും കുട്ടികളെ ഒന്ന് തൊട്ടു നോക്കി. അവര്‍ ഉറക്കത്തില്‍ ഒന്നും അറിയുന്നില്ല ഇന്നും വിശേഷമൊന്നുമില്ല, [...]
Browsing the archives for the കഥ category
നാല് വയസ്സുള്ളപ്പോള്‍ ഗ്ലാസില്‍ മൂത്രമൊഴിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓര്‍മ്മയില്‍ ആദ്യമായി ശിക്ഷമെടിച്ചത്. പിന്നെ അഞ്ചില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്നിരുന്ന സുഗുണ്‍ കുമാര്‍ ടീച്ചര്‍ ചോദിച്ച ഉത്തരം പറയാനായി എഴുന്നേറ്റപ്പോള്‍ തമാശക്ക് സീറ്റിന്റെ മുകളില്‍ പെന്‍സില്‍ വച്ചപ്പോള്‍. അവനിരിക്കും മുന്‍പേ എടുക്കണം എന്ന് കരുതിയതാണ് പക്ഷെ ആ നശിച്ച മിനി നോക്കി കൊഞ്ഞനം കാണിച്ചപ്പോള്‍ അങ്ങോട്ട് നോക്കിപ്പോയി. ആരറിഞ്ഞു സുഗുണന്‍ അന്നേരം ഇരിക്കുമെന്ന്. പൊട്ടി പെന്‍സില്‍ മാത്രമല്ല അതിന്റെ മുനയും അങ്ങുള്ളില്‍ കയറിയിട്ട്. അതിനു കിട്ടിയ ശിക്ഷയുടെ പാട് ഇന്നുമുണ്ട് [...]
“ഉണ്ണീ ഊണ് കാലായി” അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു “എന്തെങ്കിലും കഴിച്ചിട്ടാവാം മണ്ണിലെ ആറാട്ട്” “മത്തിണ്ടോ അമ്മെ” ഉണ്ണി തിരിച്ചു കൂവി “ഈശ്വരാ എന്താ ഈ ചെക്കന് , വല്ല്യച്ചനോറ്റ കേട്ടാ മതി, അല്ലെങ്കിലും റഹീമിന്റെ കൂടെ കൂടിയതിനു ഇപ്പഴാ ഒര് വക ശരി തോന്നീടക്കണത് ” അമ്മ രണ്ടിടത്തെക്കും നോക്കി. വല്ലിയമ്മ വാതില്‍പടിയുടെ അപ്പറത്തും ഇപ്പറത്തും കാല് വച്ച് മുകത്ത് കയ്യും വച്ച് ചിരിച്ചു നിക്കുന്നു അമ്മ വളിച്ചൊരു ചിരി കൊടുത്തിട്ട് ഉണ്ണിയോടായി വിളിച്ച് [...]
“സാറിന് ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?” സൈമണ്‍ ചോദിച്ചു “വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്, നമ്മള്‍ക്ക് മാറ്ററിലേക്ക് കിടക്കാം” സൈമണ്‍ ചിരിച്ചു “ശരി സാറ് പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്‍പ് യൂ” “എനിക്ക് അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ് പറഞ്ഞിട്ടാണ് ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്” “അതിനെന്താ സാര്‍ , പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട് ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം [...]
ജനലില്‍ പിടിച്ച് നിന്നപ്പോള്‍ അല്‍പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത് വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത് തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്, നല്ല നീറ്റലുണ്ട്, മീശയിരുന്നിരുന്നിടത്ത് എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട് കണ്ണാടിക്കടുതേക്ക് നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത് കൊണ്ട് കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആദ്യമൊന്ന് പേടിച്ചു, ഒരപരിചിതന്‍. മീശയും ഇടത്തേ പിരികവും, വലത്തു ഭാഗത്തെ മുടിയിലും [...]
ഇന്നുവരെ ചെയിതതൊന്നും തെറ്റാണെന്ന് തോന്നിയിട്ടില്ല. ഇന്നും അതേ തോന്നുന്നുള്ളു, പക്ഷെ ഈ അവസരത്തില്‍ അവരത് പറയരുതായിരുന്നു. ആദ്യമായി ജീവിതതില്‍ എന്തെങ്കിലും ചെയ്യാന്‍ തുനിയുമ്പോള്‍ അവരില്‍ നിന്നും ഈ പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. എല്ലാം തിരുമാനിച്ച് കഴിഞ്ഞ് വണ്ടിക്കുള്ള ടിക്കറ്റും എടുത്ത് അറിയിക്കാന്‍ ചെന്നപ്പോള്‍ ആശംസകളുടെ നാലു വാക്കുകള്‍ക്ക് പകരം.. “എന്നാലും നിനക്ക് ഞങ്ങളോടൊരു വാക്ക് പറയാമായിരുന്നില്ലെ, ഞാങ്ങളെന്താ നിനക്ക് അന്യരാണൊ” “അതിന് ഞാന്‍ എനിക്കു ഏറ്റവും ഉചിതമെന്ന് തോന്നിയ ഒരു തിരുമാനം എന്ന നിലക്ക്, എന്നെ സ്നേഹിക്കുന്നവരുടെ [...]
“എന്താടൊ പതിവില്ലാതെ ഈ വഴിക്ക്” “ഞാന്‍ അഹല്യേനെ കാണാന്‍ വന്നതാ” “ങൂം? എന്താ കാര്യം” “ഏയ് ഒന്നുല്യാ” കുഞ്ഞുണ്ണിക്ക് അവിടെ ചെല്ലുന്നത് ഒട്ടും ഇഷ്ടമായിട്ടല്ല, പക്ഷെ അഹല്യയുള്ളത് കൊണ്ട് മാത്രം. പിന്നെ എപ്പോഴും പല്ലു പോയ ഈ സിംഹത്തിനെ ഇങ്ങനെ പുറത്ത് കെട്ടിയിട്ടിട്ടുണ്ടാവും. പല്ലു പോയിന്നേ ഉള്ളു നാവിന് നല്ല ഉശിരാ, അഹല്യേടെ മുത്തശ്ശന്‍ അസത്തിന്. എപ്പോഴും ഒര് കളിയാക്കലും അര്‍ഥം വച്ച പറച്ചിലുകളും.
മറുപടിക്ക് പോലും കാത്തുനില്‍ക്കാതെ അന്നിറങ്ങി നടന്നതാണ്. “പിന്നില്‍ നിന്നും വിളിവന്നിരുന്നോ ആവോ” അതിനെ കുറിച്ചോര്‍ത്ത് അവന്‍ വിഷമിച്ചിട്ടില്ല ഒരിക്കലും “എന്തായിരിന്നിരിക്കണം മറുപടി” അതും അവനൊരിക്കലും ചിന്തിച്ചിട്ടില്ല. ഇന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് അവളെ കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍, അറിയാന്‍ ഒരാഗ്രഹം. പാര്‍ട്ടിയില്‍ വച്ച് കണ്ടപ്പോള്‍ ചോദിക്കാമായിരുന്നു
കുട്ടപ്പന്‍ ചെറുപ്പം മുതല്‍ക്കെ ഒരു സിനിമാ പ്രിയനായിരുന്നു, മലയാളമല്ല ഹിന്ദി സിനിമ മാത്രം. മാറിവരുന്ന നായക സങ്കല്‍പങ്ങള്‍ക്കൊത്ത് കുട്ടപ്പനും സ്വയം മാറിയും വളര്‍ന്നും വന്നു. എഴുപതുകളില്‍ ബച്ചനെ പോലെ നീണ്ടു നിവര്‍ന്ന് നടന്നും, എണ്‍പതുകളുടെ തുടക്കത്തില്‍ മിഥുനിനെ പോലെ കരാട്ടെ കാട്ടിയും, പിന്നെ ഗോവിന്ദയെ പോലെ തുള്ളിക്കളിച്ചും നടന്നപ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ സഞ്ചയ് ദത്തിനെ പോലെ മുടി വളര്‍ത്തി, സണ്ണി ദിയോളിനെ പോലെ ആക്രോശിച്ച് നടക്കാനും കുട്ടപ്പന്‍ മറന്നില്ല. പിന്നെ ഖാനുകളുടെ അതിപ്രസരത്തിന് കീഴ്‌പ്പെട്ട് ഒരു ഖാന്‍ [...]
“വീടും നാടും വിട്ട് ലോകം കാണാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ കരുതിയില്ല തിരിച്ചെന്നെങ്കിലും വന്നാല്‍ താന്‍ വിട്ടിട്ടു പോയ കാലത്തിനും മാറ്റം സംഭവിച്ചിരിക്കുമെന്ന്” ബസ്സ് സ്റ്റോപ്പിന് സമീപമുണ്ടായിരുന്ന, കോളേജില്‍ പഠിക്കുന്ന കാലത്ത് സിസറു വാങ്ങിയിരുന്ന കടക്കു പകരം നിന്നിരുന്ന രണ്ടു നില കെട്ടിടതിനു മുന്‍പില്‍ തലേന്നത്തെ പോലെ വീണ്ടും അല്‍പ നേരം വെറുതെ നിന്നു. വലി നിര്‍ത്തിയിട്ട് വര്‍ഷം പലതായി പക്ഷെ അന്നെന്തൊ ഒരു പുക കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. നിര്‍ത്താനുള്ള പ്രയത്നം തുടങ്ങിയിട്ട് പത്താമത്തെ തവണയാണ് നടന്നത്. എപ്പോഴും [...]