ഹേ, കഥാകൃത്തെ! ഞാന്‍ നിങ്ങളുടെ ഒരു കഥാപാത്രം

“എന്താ ഒരു വിഷമം” അവള്‍ അടുത്തു വന്ന് ചോദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ഞാന്‍ എന്റെതായ ഒരു ലോകത്തായിരുന്നു. ഞാന്‍ അറിഞ്ഞിരുന്നു, പക്ഷെ വായിച്ചിരുന്ന പുസ്തകം എന്നെ ഈ ലോകത്ത് നിന്ന് പ്രത്യക്ഷമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും പറിച്ചെടുത്ത്‌ മറ്റെവിടയോ കൊണ്ട് ചെന്ന് നട്ടിരുന്നു. ഞാന്‍ അവളെ നോക്കി

“പുസ്തകം തീര്‍ന്നതിലുള്ള വിഷമമാവും അല്ലെ?” അവള്‍ ചോദിച്ചു
ഞാന്‍ ചിരിച്ചു
“ഗെറ്റ് ബാക്ക് ടു റിയാലിറ്റി” അവള്‍ പറഞ്ഞു “വീക്കെന്റല്ലേ?”

“അതെ” ഞാന്‍ സമ്മതിച്ചു. എഴുത്തുകാരിയായ ഭാര്യയുണ്ടെങ്കില്‍ ഒരു ഗുണമുണ്ട്. അക്ഷരങ്ങളോടുള്ള സ്നേഹം അവള്‍ക്ക് മനസ്സിലാകും, മാത്രമല്ല സങ്കല്പ ലോകങ്ങളില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. അല്ലെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കഴിവുണ്ട് പലതിലും. അതില്‍ പുരുഷന്മാരുടെ കുറവുകള്‍ മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ കഴിവ്. സത്യത്തില്‍ പുരുഷനാണ് അബല, അവന്‍ സമ്മതിക്കുന്നില്ലെന്നു മാത്രം, അങ്ങനെ അവന്‍ പലപ്പോഴും ചരിത്രത്തില്‍ കോമാളി വേഷം കെട്ടുന്നു.

“പറ ഞാനും കേള്‍ക്കട്ടെ നിന്റെ വിഷമം” അവള്‍ അടുത്തു വന്നിരുന്നു “എന്താണ് നിന്റെ കാല്‍പനിക ലോകത്ത് വച്ച് മറന്നത് ?”
ശരിയാണ് ഒരു വിഷമമുണ്ട്. ഒരു തരം ഏകാന്തത, ഒരു നഷ്ടബോധം. മനസ്സില്‍ തട്ടുന്ന ഏതു പുസ്തകം വായിച്ചാലും അങ്ങിനെയാണ്. അവസാനത്തെ പേജ് വായിച്ചു തീര്‍ന്നാല്‍ ഒരു നിരാശ.

ഞാന്‍ അവളെ നോക്കി
“നീ പറഞ്ഞത് ശരിയാ” ഞാന്‍ അവളെ അടുത്തെക്കടുപ്പിച്ചു “മേബീ യു കാന്‍ ഹെല്പ് മി ബികോസ് യു ആര്‍ എ റൈറ്റര്‍ ആസ് വേല്‍”
അവള്‍ എന്നെ നോക്കി. ആ നോട്ടത്തില്‍ പുരുഷന്മാരുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കുന്ന സ്ത്രീയുടെ മുഖഭാവമുണ്ടോ. ഉണ്ടെങ്കിലുണ്ട് ഭാര്യയല്ലേ അന്യ സ്ത്രീയോന്നുമല്ലല്ലോ.

ഞാന്‍ അവളെ നോക്കി പറഞ്ഞു “ഒരിക്കല്‍ ഏതോ കഥാകൃത്ത്‌ ഒരു പുസ്തകത്തിന്റെ അവതാരികയില്‍ പറയുകയുണ്ടായി, ഒരു വായനക്കാരന്‍ ഒരു കഥ വായിക്കുമ്പോള്‍ അവനും, കഥാകൃത്തും, കഥാപാത്രങ്ങളും കൂടി ഒരു പുതിയ ലോകം സൃഷ്ടിക്കുമെന്ന്, അത് അന്നുതന്നെ എനിക്ക് നന്നേ ബോധിച്ച ഒരു അവലോകനമായിരുന്നു” ഒന്ന് നിര്‍ത്തിയിട്ടു ഞാന്‍ വീണ്ടും തുടര്‍ന്നു “പക്ഷെ എന്റെ പ്രശ്നം അത് കഴിഞ്ഞിട്ടുള്ള കാര്യമാണ്”

“അത് ശരി” അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. പരിഹാസമാണോ എന്ന് ഞാന്‍ സംശയിച്ചെങ്കിലും ഞാന്‍ എന്റെ പ്രശ്നത്തിലേക്ക് വീണ്ടും കടന്നു

“ഒരു പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുന്നു, ഒരു തരം നിരാശ. അതിലെ കഥാപാത്രങ്ങളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണോ? ”

“ഒരു പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുന്നു, ഒരു തരം നിരാശ. അതിലെ കഥാപാത്രങ്ങളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണോ? കഥാകൃത്ത്‌ മനപ്പൂര്‍വം കൊല്ലിച്ചവര്‍ മാത്രമല്ല കഥയുടെ അവസാനം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ പോലും നമ്മള്‍ അവസാനത്തെ എട് വായിച്ചു തീരുമ്പോള്‍ എന്നെന്നേക്കുമായ് നഷ്ടമാകുന്നു. ഇനി ഒരിക്കലും ജീവിക്കാതെ അവരുടെ മുന്നോട്ടുള്ള ജീവിതം നമ്മുടെ കണ്മുന്‍പില്‍ നിന്നും എന്നെന്നേക്കുമായ് ഇല്ലാതാകുന്നു”

ഞാന്‍ ഒന്ന് നിര്‍ത്തി, എനിക്ക് കിറുക്കുണ്ടോ എന്നവള്‍ക്ക് തോന്നിയാലോ. “അത് ഏത് വായനക്കാരനും നിരാശയ്ക്ക് വകയല്ലേ?” ഞാന്‍ ചോദിച്ചു
അവള്‍ ചിരിച്ചു “കഥാകൃത്തിനു എവിടെയെങ്കിലും നിര്‍ത്തണ്ടേ?”

“പക്ഷെ ഞാന്‍ ഒരു വായനക്കാരനയിട്ടല്ല, കഥാകൃത്തുകൂടി അറിയാത്ത ഒരു കഥാപാത്രമായിട്ടാണ് കഥകളിലൂടെ നീങ്ങുന്നത്‌” ഞാന്‍ അവളെ അടുത്തേക്ക് പിടിച്ചിരുത്തി “അവസാനത്തെ എട് വായിച്ചു തീരുമ്പോള്‍ എന്റെ ആ അദൃശ്യ കഥാപാത്രവും ഇല്ലാതാകുന്നു. എല്ലാവര്‍ക്കും രൂപവും ഭാവവും നല്‍കി കഥയിലുടനീളം കൊട്ടിഘോഷിച്ചു കൊണ്ടു നടന്ന് അവസാനിപ്പിക്കുമ്പോള്‍ കഥാകൃത്ത്‌ അറിയുന്നില്ല ഞാന്‍ മാത്രം ഒരു ലക്ഷ്യവുമില്ലാതെ ഇല്ലാതാകുന്നു എന്ന്. മരിക്കാനും ജീവിക്കാനും കഴിയാതെ ഞാന്‍ ആ അവസാന ഏടുകളില്‍ അക്ഷരങ്ങള്‍ക്കും അവസാനത്തെ ഫുള്‍സ്ടോപ്പിനും ഇടക്ക് എവിടെയോ അപ്രത്യക്ഷമാകുന്നു”

അവള്‍ എന്റെ ചുണ്ടത്ത് അവളുടെ ചുണ്ട് വച്ച് മെല്ലെ പറഞ്ഞു “അതിന് നിങ്ങള്‍ നിങ്ങളുടെ ഈ ലോകത്തിലേക്ക് തിരിച്ചു വരണ്ടേ? ഇവിടെ വന്നു ദോശയും ചമ്മന്തിയും കഴിക്കണ്ടേ, കുട്ടികളൊത്ത് കളിക്കണ്ടേ, എന്നെ പ്രണയിക്കണ്ടേ? അതിന് കഥാകൃത്ത്‌ നിര്‍ത്തിയല്ലേ പറ്റു” അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി “വെല്‍കം ടു റിയാലിറ്റി”

പക്ഷെ ഹേ കഥാകൃത്തെ, നിങ്ങളെന്നെ അറിയും, ഞാന്‍ ഒരു വായനക്കാരന്‍ മാത്രമല്ല നിങ്ങളുടെ കഥാപാത്രം കൂടിയാണ്. നിങ്ങളുടെ കഥകളിലൂടെ അനേകം തവണ വേഷം കെട്ടി മരിച്ച ഒരുവന്‍. നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ കഥാപാത്രങ്ങളെ സ്നേഹിച്ചും, വെറുത്തും കാമിച്ചും ഞാന്‍ ജീവിക്കുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍കുന്ന ഒരു ജനന മരണ പ്രക്രിയ. ഒരു വായനക്കാരനെന്ന നിലയില്‍ അതെന്റെ കര്‍മ്മമായിരിക്കാം. പക്ഷെ നിങ്ങള്‍ പോലുമറിയാതെ ജീവിച്ചു നിങ്ങളുടെ തൂലിക അവസാന വാക്കെഴുതിത്തീരുമ്പോള്‍ അറ്റുപോകുന്ന നിങ്ങള്‍ പോലും സൃഷ്ടിക്കാത്ത നിങ്ങളുടെ കഥയിലെ മുഖ്യ കഥാപാത്രം കൂടിയല്ലേ ഞാന്‍, ഈ ഞാന്‍… ഈ വായനക്കാരന്‍. അടുത്ത കഥയില്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ എനിക്കും ഒരു ചിട്ടപ്പെടുത്തിയ ഒരു ഭാഗം ജീവിച്ചു തീര്‍ക്കാന്‍ തരില്ലേ?

മര്‍ത്ത്യന്‍

2 Comments

Filed under കഥകള്‍

ഞാനും പ്രവാസി

“മലയാള്യാ” ചോദ്യം എന്നോടാണെന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി രാവിലെയും വൈകീട്ടും ഒന്നര മണിക്കൂറോളം സാന്‍ഫ്രാന്‍സിസ്കോ ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്ര, ഒരിക്കല്‍ പോലും ഒരു മലയാളിയെ കണ്ടിട്ടില്ല. കേട്ടിട്ടില്ല എന്ന് പറയുന്നതാകും ശരി. ഇന്ത്യക്കാരെ കൊണ്ട് നിറയുന്ന ഈ ബേ-ഏരിയ-ട്രാന്‍സിറ്റ് (ബാര്‍ട്ട്) വണ്ടികളില്‍ തെലുങ്ക്, തമിഴ്, പഞ്ചാബി, ഹിന്ദി പിന്നെ ഒന്ന് രണ്ടു തവണ കന്നടയും കേട്ടു, പക്ഷെ മലയാളം ഒരിക്കല്‍ പോലും കേട്ടിട്ടില്ല. പലപ്പോഴും തോന്നും ഒന്നെങ്കില്‍ മലയാളികള്‍ ഊമകളായിരിക്കും, അല്ലെങ്കില്‍ ഉറക്കം തൂങ്ങികള്‍ അതുമല്ലെങ്കില്‍ പിന്നെ സായിപ്പുമാരെ പോലെ ആകാന്‍ വേണ്ടി മിണ്ടാട്ടമില്ലാതെ ഇരിക്കുകയായിരിക്കും. ഏതായാലും മുകുന്ദന്റെ ‘പ്രവാസി’ തുറന്നു വച്ചിരിക്കുന്ന എന്നോടു തന്നെയായിരിക്കണം ഈ ചോദ്യം.

വണ്ടിയില്‍ തെറ്റിക്കയറിയ ഏതെങ്കിലും മലയാളിയായിരിക്കും എന്ന് കരുതി ഞാന്‍ ചുറ്റും നോക്കി. തെറ്റിക്കയറിയതല്ല, ദിവസവും കാണുന്ന ഒരു വിദ്വാന്‍ തന്നെ. സ്ഥിരം ഒരു മദാമയുടെ മണവും പിടിച്ചു നില്‍ക്കാറുള്ള ഒരു ചുള്ളന്‍. മലയാളിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഒരു വടക്കന്‍ അങ്ങിനെയാണ് കരുതിയിരുന്നത്. ഏതായാലും ചിരിച്ചു നില്‍ക്കുന്ന അവനോടു ഞാനും ചിരിച്ചു. “പാവം സീറ്റ് കിട്ടിയില്ല” ഞാന്‍ മനസ്സില്‍ സന്തോഷിച്ചു ഒരു മലയാളിയേക്കാള്‍ മിടുക്കനായില്ലേ ഞാന്‍.

“അതെ മലയാളിയാ” ഞാന്‍ ചിരിച്ചു എന്ന് വരുത്തി. ഇപ്പോള്‍ അങ്ങനെയാണ്. ഇങ്ങോട്ട് മുട്ടുന്നവരെ പേടിയാണ്. ഒരു തരം കോംപ്ലെക്സ് എന്നും വേണമെങ്കില്‍ പറയാം.
Continue reading

1 Comment

Filed under കഥകള്‍

കദീജെടെ മൊബീല്

“കദീജെ ഇയ്യാ മോബീലിങ്ങേടുത്താ”
“എന്തിനാ ഉമ്മാ ഇങ്ങക്കിപ്പം മൊബീല്?” അവള്‍ ചോദിച്ചു “ഇങ്ങക്കിണ്ടോ അതിന്റെ സൂത്രം ബശം?”
“ഇയ്യ്‌ ബിളിച്ചാ മതി”
“അയിന് ഇങ്ങക്കാരെ വിളിക്കാനാ ഉമ്മാ ഈ പാതിരാത്രിക്ക്‌”
അവള്‍ ഉമ്മയെ നോക്കി
“അന്റെ ഉപ്പാനെ വിളിക്കാനാ മുത്തെ” ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു
അവള്‍ ഉമ്മയെ നോക്കി നിന്നു എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
“അയിന് ഉപ്പ പോയിട്ട് കൊല്ലെത്രായി?”
“അതനക്ക്, ഞാന്‍ മൂപ്പരെ എന്നും കാണല്ണ്ട്”
“എവിടുന്ന്” അവള്‍ ചോദിച്ചു
“ന്റ കിനാവില്” ഉമ്മ ചിരിച്ചു .പിന്നെ നാണിച്ചു കൊണ്ട് പറഞ്ഞു
“പക്ഷേങ്കില് ഒന്നും മുണ്ടില്ല, ബെര്‍തെ അങ്ങനെ നിന്ന് ചിരിക്കും” ഉമ്മ മുഖം പൊത്തി ചിരിച്ചു
അവള്‍ ഉമ്മയുടെ അടുത്ത് കട്ടിലില്‍ ഇരുന്നു “അതിന് നമ്പര് ബേണ്ടെ ഉമ്മാ” അവള്‍ ചോദിച്ചു
“ഇന്നലെ അത് ഇക്ക് ആങ്ങ്യം കാട്ടി പറഞ്ഞ് തന്ന്” ഉമ്മ ഉത്സാഹത്തോടെ പറഞ്ഞു
അവള്‍ ഉമ്മയെ നോക്കി, എന്നിട്ട് മൊബൈലെടുത്ത് ചോദിച്ചു
Continue reading

Leave a Comment

Filed under കഥകള്‍

കാല്‍പാടുകള്‍

മണ്ണില്‍ പതിഞ്ഞു കിടന്ന പലതിലും
കാലം അതിന്റെ പടയോട്ടം നടത്തി
അതില്‍ പെട്ടുപോയിരുന്നു
അറിയാതെ, അനങ്ങാതെ
എന്റെയും കാല്‍പാടുകള്‍

Leave a Comment

Filed under കവിതകള്‍

ദി ഫൈനല്‍ എക്സ്പ്ലനേഷന്‍

“ഞാനെവിടെയാണ്” അവന്‍ ആരോടെന്നില്ലാതെ ഇരുട്ടിലേക്ക് ചോദിച്ചു
എത്ര നേരമായിയെന്നറിയില്ല ഇരുട്ടത്തിങ്ങനെ കെട്ടിയിട്ടിരിക്കുന്നു. കൂട്ടത്തില്‍ പലരുമുണ്ട്, ചില ഞെരക്കങ്ങള്‍ മൂളലുകള്‍ തേങ്ങലുകള്‍. പക്ഷെ ആരും മിണ്ടുന്നില്ല.
എല്ലാവരും കാത്തിരിക്കുകയാണ് അറിയാത്ത എന്തിനെയോ. ആദ്യം ശബ്ദിക്കാന്‍ ഭയന്നിട്ടായിരിക്കണം.
“ഞങ്ങളെവിടെയാണ്?” അവന്‍ വീണ്ടും ആവര്‍ത്തിച്ചു
Continue reading

Leave a Comment

Filed under കഥകള്‍

ബ്ലഡ്, സ്വെറ്റ് ആന്‍ഡ് ടിയര്‍സ്

നിലത്തു വീണു പൊട്ടി ചിതറി
ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍.
ഓരോന്നായ് അവയില്‍ കണ്ടു -
മറന്നുപോയ ചില മുഖങ്ങള്‍, പിന്നെ
സഞ്ചരിച്ചു പഴകിയ ചില വഴികള്‍
കാതിലേക്ക് ഊര്‍ന്നു വീണ
Continue reading

Leave a Comment

Filed under കവിതകള്‍

അഫ്ഗാനിസ്ഥാന്‍

വെടിക്കെട്ട്‌ കേട്ടാണ് കണ്ണ് തുറന്നത് . അവന്‍ ചുറ്റും മിഴിച്ചു നോക്കി. ഇരുട്ട് കുറ്റാകുറ്റിരുട്ടു. ദൂരെ ആകാശത്തിലേക്ക് ഉയര്‍ത്തിവിട്ട സ്ഫോടക വസ്തുവിന്റെ അവസാനത്തെ ആളിക്കത്തല്‍. അവന്‍ ഓര്‍ത്തു നോക്കി.
ഏപ്രില്‍ പതിനഞ്ച്; വിഷു ദിവസം.
സമയം പുലര്‍ച്ചയായെയുള്ളൂ. കുറച്ചു കൂടിയുറങ്ങാം, ഇന്നെന്തായാലും മുകുന്ദന്റെ വീട്ടിലാകും സദ്യ എല്ലാവര്‍ക്കും.
ഉമ്മയും സബിയയും ഉറക്കമായിരിക്കും, തന്നെ കുറിച്ചുള്ള വേവലാതിയായിരിക്കും ഉമ്മക്കെപ്പോഴും.
Continue reading

Leave a Comment

Filed under കഥകള്‍

കോയിക്കോടന്‍ ബിരിയാണി

“അനക്ക്‌ ബേണ്ടെ ഗഫൂറെ?”
“മാണ്ട.. ”
“ഏ..? മാണ്ടേ? എന്തായിപ്പോയി… ?, ങ്ങല്ലെടോ പണ്ട് ബിരിയാണി ബിരിയാണി ന്നും പറഞ്ഞ് നെലവിളിചീനെ..”
ഗഫൂര്‍ മിണ്ടിയില്ല അവന്‍ ഗ്ലാസ്സിലേക്ക്‌ തന്നെ നോക്കി ഇരുന്നു
അയാള്‍ വീണ്ടും ചോദിച്ചു
“എന്തായടോ അനക്ക്‌’?”
Continue reading

Leave a Comment

Filed under കഥകള്‍

ചൂട്

“എന്തായിരുന്നു ചൂട്, ആ ഫാനോന്നു ഓണാക്ക്” അവള്‍ വീട്ടില്‍ കയറി സോഫയിലേക്ക് വീണുകൊണ്ട് പറഞ്ഞു.
“കറന്റില്ല” അവന്‍ സ്വിച്ച് രണ്ടു വശത്തേക്കും മാറ്റി കളിച്ചു കൊണ്ട് പറഞ്ഞു
“ഈ നാശം, അപ്പുറത്തൊക്കെ ഉണ്ടല്ലോ, എന്താ ഇവിടെ മാത്രം?” അവള്‍ അന്വേഷിച്ചു
“ങ്ങാ… എനിക്കറിഞ്ഞൂടാ” അവന്‍ പുറത്തേക്ക് നോക്കി നിന്നു
“നീ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വാ, ദാഹിക്കുന്നു, ഈ നശിച്ച ചൂടെപ്പോഴാ ഒന്ന് കുറയുക” അവള്‍ സങ്കടം പറഞ്ഞു
Continue reading

Leave a Comment

Filed under കഥകള്‍

പുരോഗതിയുടെ ശില്‍പികള്‍

അവള്‍ അടുത്ത് കിടക്കുന്ന കുട്ടികളെ തൊട്ടു നോക്കി.
നല്ല ഉറക്കമാണ്.
അയാളുടെ ഞെരുക്കവും മൂളലും കൂവലും അവരെ ഉണര്‍ത്തുമോ എന്നവള്‍ ഭയന്നു
അയാളുടെ ശബ്ദം പൊങ്ങിയപ്പോള്‍ അവള്‍ അയാളുടെ വായ പൊത്തി
അയാള്‍ എന്നുമെന്ന പോലെ കയ്യുകള്‍ തട്ടി മാറ്റി, അവളെ കീഴ്പെടുത്തി
ഇന്നയാളുടെ നേരെ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി
Continue reading

2 Comments

Filed under കഥകള്‍